Wednesday, October 13, 2010


1. ഉലാമുഹമ്മദ് അഹ്മദ് നഹ്ശബന്തി(അമ്മേനിയില്‍ കഴിഞ്ഞവര്‍)
കില്‍ത്തന്‍ തങ്ങള്‍ എന്നും അമേനിയില്‍ കഴിഞ്ഞവര്‍ എന്നും അപരനാമത്തില്‍ അറിയപ്പെടുന്ന ഉലാമുഹമ്മദ് അഹ്മദ് നഹ്ശബന്തി (ഖ.സി) എ.ഡി 1798 ല്‍ പള്ളിത്തിത്തിയോട എന്ന തറവാട്ടില്‍ ജനിച്ചു. കേരളത്തിലെ മക്കയായ പൊന്നാണിയില്‍ നിന്ന് മതപഠനം പൂര്‍ത്തിയാക്കുകയും കില്‍ത്താന്‍, കടമം, അമേനി എന്നീ ദ്വീപുകളില്‍ ദര്‍സ് നടത്തി. കില്‍ത്താന്‍ ദ്വീപിനെ ചെറിയ പൊന്നാണിയെന്ന് വിളിക്കാന്‍ കാരണം തന്നെ മഹാനവര്‍കളാണ്. ജീവിതത്തില്‍ വളരെ സൂക്ഷ്മത പാലിച്ച മഹാനവര്‍കള്‍ നഹ്ബന്തി ത്വരീഖത്ത് സ്വീകരിച്ചു. കടമത്തിലെ വടക്ക് ഭാഗത്തുളള ഉഹ്ദ് പള്ളി മഹാനവര്‍കള്‍ പണികഴിപ്പിച്ചതാണ്. ബിരിയം തിത്തിയോട എന്ന വീട്ടില്‍ നിന്ന് വിവാഹം കഴിച്ചു. മഹാനവര്‍കളുടെ പരമ്പരിയുളള വരാണ് കില്‍ത്താന്‍ ഖാസിമാരായിരുന്ന ബീച്ചിയക്കോയ, സിറാജ്കോയ മുസ്ളിയാര്‍. മംഗലാപുരം നായിബ് ഖാസി ജബ്ബാര്‍ മുസ്ളിയാര്‍ മഹാനവര്‍കളുടെ നാലാമത്തെ പരമ്പരയിലാണ്. സാഹിത്യകാരനായിരുന്ന അദ്ദേഹത്തിന്റ തൂലികയില്‍ നിന്ന് അനേകം ഗ്രന്ഥങ്ങള്‍ ജനിച്ചിട്ടുണ്ട്. കോലസിരി മാല, ശരതമാല തുടങ്ങിയ പാട്ടുകളും ദലാഇലുല്‍ഹൈറാത്ത് എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. എ.ഡി.1800 (ഹി.1299) ല്‍ അമേനിയില്‍ മഹാനവര്‍കള്‍ മരണപ്പെട്ടു. അമേനി ജുമാമസ്ജിദിന്റെ വടക്ക് ഭാഗത്താണ് അദ്ദേഹത്തിന്റെ വിശ്രമ സ്ഥാനം.

No comments:

Post a Comment